ജില്ലയിലെ കായിക വികസനത്തിന് മുന്തിയ പരിഗണന: പത്മിനി തോമസ്

Posted on: March 31, 2013 7:06 am | Last updated: March 31, 2013 at 7:06 am
SHARE

കാസര്‍കോട്: കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് കൊണ്ടിരിക്കുന്ന ജില്ലയ്ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസും ഉദയഗിരി സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലും സന്ദര്‍ശിച്ച ശേഷം നടന്ന സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മിനി ഇന്‍ഡോര്‍ സ്റ്റേഡിയംഹാള്‍, ജില്ലയിലെ വിദ്യാലയങ്ങളില്‍ ഡേ-ബോര്‍ഡിംസ് സ്‌കീം എന്നിവ നടപ്പാക്കുമെന്നും ഹോസ്റ്റല്‍ കുട്ടികളുടെ മെസ് അലവന്‍സ് ദിവസം 150 രൂപയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അന്തര്‍ദേശീയതാരവും ഭര്‍ത്താവുമായ ശെല്‍വനോടൊപ്പം എത്തിയ പത്മിനി തോമസിനെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍ മാസ്റ്റര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് മുരളീധരന്‍ പാലാട്ട്, സി നാരായണന്‍, പളളം നാരായണന്‍, എന്‍ എ സുലൈമാന്‍, ഒ ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചു.