തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിലേക്ക്

Posted on: March 30, 2013 2:07 am | Last updated: March 30, 2013 at 2:07 am

കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതി ഉറപ്പ് വരുത്തണമെന്നും മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തണമെന്നും എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പെന്‍ഷന്‍ സംബന്ധിച്ച് അവ്യക്തമായ നിര്‍ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വെ ക്കുന്നത്. ഇത് നീക്കി മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുന്ന സ്ഥിതി കൈവരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും തൊഴിലുറപ്പ് തൊഴിലാളികള്‍ അടുത്തമാസം 30ന് നടത്തുന്ന സത്യഗ്രഹ സമരം വിജയിപ്പിക്കാനും കമ്മറ്റി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി 22 മുതല്‍ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ പ്രചാരണ വാഹനജാഥ നടത്തും. ജാഥയുടെ സമാപനം 25ന് മുതലക്കുളം മൈതാനിയില്‍ സമാപിക്കും.
ജില്ലാകമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് ടി കെ സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ചന്ദ്രന്‍മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.