എസ്എസ്എഫ് പെട്ടിവരവ് മികച്ച പെട്ടി ഓമശ്ശേരിയില്‍ നിന്ന്

Posted on: March 29, 2013 8:28 am | Last updated: March 29, 2013 at 8:28 am
SHARE

ssf logoകൊയിലാണ്ടി: രൂപഭംഗിയില്‍ മികച്ചത് ഓമശ്ശേരി ഡിവിഷനിലെ പെട്ടികള്‍. കരുവന്‍പൊയില്‍ യൂനിറ്റ് നിര്‍മിച്ച സമ്മേളനപ്പെട്ടിയാണ് ഒന്നാം സ്ഥാനം നേടിയത്. ഓമശ്ശേരി ടൗണ്‍ യൂനിറ്റിനാണ് രണ്ടാം സ്ഥാനം. ഫറോക്ക് ഡിവിഷനിലെ രാമനാട്ടുകര ടൗണ്‍ യൂനിറ്റും നരിക്കുനിയിലെ പറമ്പിന്‍മുകള്‍ യൂനിറ്റ് മൂന്നാം സ്ഥാനം പങ്കിട്ടു. പ്രോത്സാഹന സമ്മാനം നേടിയ യൂനിറ്റുകള്‍: പള്ളിക്കണ്ടി, കുറ്റിയാടി ടൗണ്‍, കാരാളി പറമ്പ്, ചുള്ളിയാട് മുക്ക്, കുണ്ടുങ്ങല്‍, കൊല്ലം, മര്‍കസ് ഓര്‍ഫനേജ്, കരീറ്റിപ്പറമ്പ്, തിരുവണ്ണൂര്‍, മടത്തുംപൊയില്‍.

സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചിട്ടുള്ള 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായിട്ടാണ് സമ്മേളനപ്പെട്ടി പദ്ധതി നടപ്പിലാക്കിയത്. ധനാഗമന മാര്‍ഗം എന്നിതിലുപരി പൊതുജനങ്ങളുടെ ശ്രദ്ധ നേടാനും പെട്ടികള്‍ക്ക് കഴിഞ്ഞു.