മുംബൈയില്‍ അലൂമിനിയം ഫാക്ടറിയില്‍ സ്‌ഫോടനം;അഞ്ച് മരണം

Posted on: March 29, 2013 8:22 am | Last updated: March 29, 2013 at 12:52 pm

mumbai-wall-collapse-295

മുബൈ: അന്ധേരി ഈസ്റ്റിന് സമീപം സാകിനാക്കയില്‍ അലൂമിനിയം ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിയുടെ മതില്‍ തകര്‍ന്ന് അഞ്ച്‌പേര്‍ മരിച്ചു. ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. രാവിലെ മൂന്നുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയുടെ സമീപത്തുള്ള വീടുകളില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം