ബാറില്‍ സംഘര്‍ഷം:ജെസി റൈഡര്‍ക്ക് പരിക്ക്

Posted on: March 28, 2013 3:08 pm | Last updated: April 3, 2013 at 7:55 pm

ക്രെസ്റ്റ് ചര്‍ച്ച്: ബാറില്‍വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍ ജെസി റെയ്ഡര്‍ക്ക് ഗുരുതരമായ പരിക്കേറ്റ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് ഐ.പി.എല്‍ കളിക്കുന്നതിനായി റെയ്ഡര്‍ ദില്ലി ഡെയര്‍ ഡെവിള്‍സുമായി കരാറില്‍ എര്‍പ്പെട്ടത്.
ബാറില്‍ പുലര്‍ച്ചയാണ് സംഘര്‍ഷം നടന്നത്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച് വരുകയാണെന്ന് ക്രെസ്റ്റ് ചര്‍ച്ച് പോലീസ് വ്യക്തമാക്കി. ഇതിനു മുന്‍പും ബാറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ പേരില്‍ റെയ്ഡര്‍ക്കെതിരായി കേസ് നിലവിലുണ്ട്.നാലുപേരടങ്ങുന്ന സംഘമാണ് റെയ്ഡറെ ആക്രമിച്ചത്.ഒരു വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന റെയ്ഡര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി ന്യൂസിലാന്റിനായി കളത്തിലിറങ്ങിയത്.