യൂസഫ് പത്താന്‍ വിവാഹിതനായി

Posted on: March 28, 2013 3:00 pm | Last updated: March 28, 2013 at 5:32 pm
SHARE

മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിസ്മാന്‍ യൂസുഫ് പത്താന്‍ വിവാഹിതനായി. വഡോദരയില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന അഫ്രീനാണ് വധു. മുംബൈയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ആള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ സഹോദരനാണ് 30 വയസ്സുള്ള യൂസുഫ് പത്താന്‍. 57 ഏകദിന മല്‍സരങ്ങളില്‍ 1365 റണ്‍സെടുത്തിട്ടുണ്ട്. 22 ട്വന്റി ട്വന്റി മല്‍സരങ്ങളില്‍ നിന്ന് 438 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരവുമാണ് യൂസുഫ് പത്താന്‍.