Connect with us

Malappuram

കൊണ്ടോട്ടി സ്വകാര്യ ഹോട്ടലില്‍ ബാര്‍ തുടങ്ങാന്‍ വീണ്ടും നീക്കം; എസ് എസ് എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

കൊണ്ടോട്ടി: ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വകാര്യ ഹോട്ടലില്‍ ബാര്‍ തുടങ്ങുവാനുള്ള നീക്കത്തിനെതിരെ എസ് എസ് എഫ് കൊണ്ടോട്ടി ഡിവിഷന്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മദ്യലോബിയുടെ നേതൃത്വത്തിലാണ് മദ്യക്കച്ചവടത്തിന്ന് ലൈസന്‍സ് നേടുവാനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് എസ് എസ് എഫ് ഉള്‍പ്പെടെയുള്ള പൊതു ജന സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശക്തമായ സമരത്തെ തുടര്‍ന്ന് ബാര്‍ തുടങ്ങുവാനുള്ള നീക്കം അവസാനപ്പിക്കുകയായിരുന്നു.
ഭരണ സമിതിയിലും അധികാര കേന്ദ്രങ്ങളിലും സമ്മര്‍ദം ചെലുത്തി വീണ്ടും ലൈസന്‍സ് നേടുവാനുളള ഗൂഢ നീക്കത്തെ എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.
നിലവില്‍ എയര്‍പോട്ട് ജംഗ്ഷനില്‍ ഒരു ബാര്‍ നിലനില്‍ക്കെ മറ്റൊരു ബാര്‍ കൂടി തുടങ്ങി, കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളെയും മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ആസൂത്രിത ശ്രമങ്ങളെ എന്തുവിലകൊടുത്തും തടയുയും.
ബഹുമുഖ സമര പരിപാടികള്‍ക്ക് ഡിവിഷന്‍ കമ്മിറ്റി രൂപം നല്‍കി.
ഈ വരുന്ന 31-ന് രണ്ടാംഘട്ട പ്രക്ഷോഭം വിളമ്പരം ചെയ്ത് പ്രിതിഷേധ റാലിയും ബഹുജനകൂട്ടായ്മയും നടക്കും.
യോഗത്തില്‍ മുഹമ്മദ് ബഷീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെപി ശമീര്‍ കുറുപ്പത്ത്, എം എ ശുകൂര്‍ സഖാഫി, നൗഷാദ് വാഴയൂര്‍, ഗഫൂര്‍ മോങ്ങം സംബന്ധിച്ചു.