ബേങ്ക് വായ്പാ തട്ടിപ്പ്: മുഖ്യപ്രതി കീഴടങ്ങിയതായി സൂചന

Posted on: March 25, 2013 12:27 pm | Last updated: March 25, 2013 at 12:27 pm
SHARE

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്കിലെ സ്വര്‍ണ്ണ വായ്പ തട്ടിപ്പിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിലായതായി സൂചന. ബേങ്കില്‍ നിന്നും സ്വര്‍ണ്ണവായ്പ തട്ടിപ്പിലൂടെ 78 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചെന്ന് പോലീസ് സംശയിക്കുന്ന മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി പ്രദീപ് ആണ് കസ്റ്റഡിയിലയതായി സൂചന. ബേങ്കിലെ ജീവനക്കാരനായ ഇദ്ദേഹം ഇന്നലെ ഉച്ചയോട് കൂടി മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ കീഴടങ്ങിയതായാണ് വിവരം. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ബേങ്കിലെ ജീവനക്കാരായ ബാലചന്ദ്രന്‍, അജിത് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സം’വവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സന്‍സ് പെന്റ് ചെയ്തിരുന്നു.