മുശര്‍റഫിന് താലിബാന്റെ വധഭീഷണി

Posted on: March 23, 2013 2:57 pm | Last updated: March 24, 2013 at 9:32 am
SHARE

Pervez Musharrafഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുശര്‍റഫിന് വധ ഭീഷണി. മുശര്‍റഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് താലിബാന്‍ ഭിഷണി മുഴക്കി. ഇന്ന് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് താലിബാന്‍ ഇക്കാര്യം അറിയിച്ചത്. മുശര്‍റഫിനെ നരകത്തിലേക്ക് അയക്കാന്‍ പ്രത്യേക സംഘത്തെ തയ്യാറാക്കി വരികയാണ്. അതില്‍ ചാവേറുകളും വെടിവെപ്പ് വിദഗ്ധരുമുണ്ടെന്ന് മുശര്‍റഫിന് നേരെ മുമ്പ് വധശ്രമം നടത്തിയ അദ്‌നാന്‍ റശീദ് വീഡിയോയിലൂടെ അറിയിച്ചു.
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുശര്‍റഫ് നാളെ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. അതിനിടെയാണ് വധഭീഷണിയുമായി താലിബാന്‍ രംഗത്തെത്തിയത്.