ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്; പത്ത് മരണം

Posted on: March 23, 2013 11:01 am | Last updated: March 23, 2013 at 11:02 am
SHARE

bangladesh tornado-77085ധാക്ക: ബംഗ്ലാദേശിന്റെ കിഴക്കന്‍ തീരത്ത് വീശിയ ചുഴലിക്കാറ്റില്‍ പത്ത് പേര്‍ മരിച്ചു. ബ്രഹ്മന്‍ബാരിയ ജില്ലയിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് വീശിയത്. നൂറുകണക്കിന് വീടുകള്‍ കാറ്റില്‍ തകര്‍ന്നു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് വീണതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ഏതാനും മിനുട്ടുകള്‍ നീണ്ടുനിന്നു. മരങ്ങളും വീടുകളും വീണാണ് ആളുകള്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.