കൂടംകുളത്ത് രണ്ട് റിയാക്ടറുകള്‍ക്ക് കൂടി അനുമതി

Posted on: March 20, 2013 8:15 pm | Last updated: March 20, 2013 at 8:18 pm

Koodankulam_863403f

ന്യൂഡല്‍ഹി: പ്രതിഷേധം തുടരുന്നതിനിടയില്‍ കൂടംകുളത്ത് രണ്ട് ആണവ റിയാക്ടറുകള്‍ കൂടി തുടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആയിരം മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകള്‍ തുടങ്ങാനാണ് തീരുമാനം. ആദ്യം സ്ഥാപിച്ച രണ്ട് റിയാക്ടറുകളും ആയിരം മെഗാവാട്ട് ശേഷിയുള്ളതാണ്. ഇതുസംബന്ധിച്ച് റഷ്യയുമായി ഉടന്‍ കരാറില്‍ ഒപ്പിടും. കൂടംകുളത്ത് ആറ് ആണവ റിയാക്ടറുകള്‍ തുടങ്ങാനാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ധാരണ.
അതിനിടെ ഒന്നാമത്തെ റിയാക്ടര്‍ അടുത്ത മാസം കമ്മീന്‍ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.