പെരുമ്പാവൂരില്‍ വാഹനാപകടം: മൂന്ന് പേര്‍ മരിച്ചു

Posted on: March 20, 2013 1:18 pm | Last updated: March 21, 2013 at 10:05 am
SHARE

car-accident-hi

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ഐമുറി എളമ്പകപ്പിള്ളി പുതുമന വീട്ടില്‍ ഡേവിസ്(47), കാക്കനാട് തെങ്ങാട് പരുത്തപറമ്പില്‍ ഷാജി വര്‍ഗീസ്(45),ചേര്‍ത്തല കണ്ണമ്പള്ളിച്ചിറ ലൂയിസ്(24) എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍-പുത്തന്‍ കുരിശ് റോഡില്‍ കാര്‍ ബൈക്കിനെ ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.