ആപ്പിള്‍ വീണ്ടും പേറ്റന്റ് വിവാദത്തില്‍

Posted on: March 18, 2013 7:05 pm | Last updated: March 18, 2013 at 7:05 pm

appleന്യൂയോര്‍ക്ക്: ടെക്‌നോളജി ഭീമനായ ആപ്പിള്‍ വീണ്ടും നിയമക്കുരുക്കില്‍. ആപ്പിള്‍ ഐ ഫോണിലും ഐ പഡിലും ഉപയോഗിച്ചിരിക്കുന്ന സ്പീക്കര്‍ സിസ്റ്റം തങ്ങളുടെ ടെക്‌നോളജി അടിച്ചുമാറ്റിയതാണെന്ന അവകാശവാദവുമായി ഒരു കമ്പനി രംഗത്തെത്തി. സ്റ്റാര്‍ വാര്‍സിന്റെ നിര്‍മാതാവ് ജോര്‍ജ് ലൂക്കാസ് സ്ഥാപിച്ച ടി എച്ച് എക്‌സ് എന്ന കമ്പനിയാണ് ആപ്പിളിനെതിരെ കാലിഫോര്‍ണിയയിലെ യു എസ് ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടറുകളോടും ഫഌറ്റ് സ്‌ക്രീന്‍ ടെലിവിഷനുകളോടും ചേര്‍ത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതും കൂടുതല്‍ കരുത്തുള്ള ശബ്ദം നല്‍കാന്‍ കഴിയുന്നതുമാണ് ടി എച്ച് എക്‌സിന്റെ സ്പീക്കര്‍ സിസ്റ്റം. ഈ സംവിധാനമാണ് ആപ്പിള്‍ മോഷ്ടിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുവഴി തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചതായും ടി എച്ച് എക്‌സ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സാംസംഗുമായുള്ള പാറ്റന്റ് യുദ്ധത്തില്‍ മേല്‍ക്കോയ്മ നേടിയതിന് പിന്നാലെയാണ് ആപ്പിള്‍ പാറ്റന്റ് വിവാദത്തില്‍ അകപ്പെടുന്നത്.