മേല്‍ത്തട്ട് പരിധി കുറച്ചത് വഞ്ചന: ജമാഅത്ത് കൗണ്‍സില്‍

Posted on: March 17, 2013 2:07 am | Last updated: March 17, 2013 at 2:07 am
SHARE

ആലപ്പുഴ: കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ക്ഷേമ വകുപ്പ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ക്ക് വിരുദ്ധമായി ക്രീമിലെയര്‍ പരിധി ആറ് ലക്ഷമാക്കി കുറച്ച നടപടി പിന്നാക്ക സമുദായങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ പൂക്കുഞ്ഞ്.
മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ രാജ്യത്തെ 85 ശതമാനത്തോളം വരുന്ന ജനവിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉപസമിതിയുടെ ശിപാര്‍ശ തള്ളിക്കളഞ്ഞ് ക്രീമിലെയര്‍ പരിധി 12 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.