കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ

Posted on: March 16, 2013 10:03 pm | Last updated: March 16, 2013 at 10:04 pm
SHARE

KANNUR AIRPORTകണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പോര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ഇത് പരിസിഥിതി വനം മന്ത്രാലയം പരിശോധിച്ച് തീരുമാനം എടുക്കും. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രമായിരുന്നു കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കാനുണ്ടായിരുന്നത്.

വിമാനത്തിനായി മുറിക്കുന്ന ഓരോ മരങ്ങള്‍ക്കും പത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ വിമാനത്താവള കമ്പനി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.