പാക് പ്രമേയത്തിനെതിരെ ലോക്‌സഭയില്‍ പ്രമേയം

Posted on: March 15, 2013 2:43 pm | Last updated: March 18, 2013 at 5:50 pm
SHARE

parliament-sl-19-3-2012ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു വിഷയത്തില്‍ പാക്കിസ്ഥാന്‍ നാഷനല്‍ അസംബ്ലി പ്രമേയത്തെ തള്ളിക്കൊണ്ട് ലോക്‌സഭയില്‍ പ്രമേയം. സ്പീക്കര്‍ മീരാ കുമാറാണ് പ്രമേയം കൊണ്ടുവന്നത്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ മണ്ണില്‍ തീവ്രവാദം ഉത്ഭവിക്കുന്നതിനെ പ്രമേയം അപലപിച്ചു.
പാക്കിസ്ഥാന്‍ വ്യാഴാഴ്ചയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ നടപടിയെ കുറ്റപ്പെടുത്തി പ്രമേയം പാസാക്കിയത്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പ്രേമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here