ഖത്തര്‍ ഐ.സി.എഫ് മീലാദ് ക്യാമ്പയിന്‍ സമാപിച്ചു

Posted on: March 13, 2013 7:27 pm | Last updated: March 16, 2013 at 4:50 pm
SHARE
siraj
സിറാജ് വെബ് എഡിഷന്‍ ഖത്തര്‍ തല ലോഞ്ചിംഗ് കുഞ്ഞബ്ദുള്ള കടമേരി നിര്‍വ്വഹിക്കുന്നു

ദോഹ : തിരുനബി ലോകത്തിന്റെ വഴികാട്ടി എന്ന പ്രമേയത്തില്‍ മൂന്നു മാസക്കാലമായി ഖത്തര്‍ ഐ.സി.എഫ് നടത്തിവന്ന ക്യാമ്പയിന്‍ സമാപിച്ചു. ദോഹയിലെ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം അഹമദ് സഖാഫി പേരാമ്പ്ര ഉത്ഘാടനം ചെയ്തു. അഷ്‌റഫ് സഖാഫി മയനാട് മദുഹു റസൂല്‍ പ്രഭാഷണം നടത്തി. വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ പങ്കെടുത്ത ബുര്‍ദ്ദ മത്സരവും ഫാറൂഖ് അമാനി, ഫുആദുധീന് ഫര്തവി എന്നിവരുടെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആസ്വാദന  സദസ്സും നടന്നു.

ഐ.സി.എഫ് ഖത്തര്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റ് ലോഞ്ചിംഗ്  പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മൗലവി നിര്‍വഹിച്ചു. സിറാജ് വെബ് എഡിഷന്‍ ഖത്തര്‍ തല ലോഞ്ചിംഗ് കുഞ്ഞബ്ദുള്ള കടമേരി നിര്‍വ്വഹിച്ചു. പറവണ്ണ അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷനായിരുന്നു. അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും അബ്ദുല്‍ ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.