അബ്ദുന്നാസര്‍ മഅദനി ബാംഗ്ലൂരിലേക്ക് മടങ്ങി

Posted on: March 13, 2013 6:18 pm | Last updated: March 14, 2013 at 5:52 pm
SHARE
MADANI...TVM AIRPORT
ജയിലിലേക്ക് മടങ്ങാനായി തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനി  അണികളെ അഭിവാദ്യം ചെയ്യുന്നു

 

തിരുവനന്തപുരം: അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തിന് കേരളത്തിലെത്തിയ അബ്ദുന്നാസര്‍ മഅദനി ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങി. ഇന്ന് 5.45 നുള്ള വിമാനത്തിലാണ് അദ്ദേഹം മടങ്ങിയത്. വിമനത്താവളത്തില്‍ നൂറുക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്കിടയിലേക്കാണ് മഅദനി വന്നിറങ്ങിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കാനുമാണ് മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. അഞ്ചു ദിവസത്തിലെ ഒരു ദിവസം സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ വൈകിയതിനാല്‍ നഷ്ടപ്പെട്ടിരുന്നു.