രാജ്യസുരക്ഷക്ക് ഭീഷണി: വിചാരണ 18, 19 തീയതികളില്‍

Posted on: March 12, 2013 4:10 pm | Last updated: March 12, 2013 at 4:10 pm
SHARE

courtഅബുദാബി: രാജ്യസുരക്ഷക്ക് ഭീഷണിയാകും വിധം പ്രവര്‍ത്തിച്ചതിന് പിടിയിലായ സ്വദേശി സംഘത്തിന്റെ വിചാരണ ഈ മാസം 18, 19 തീയിതികളിലേക്ക് മാറ്റി. സംഘം പോലീസ് കസ്റ്റഡിയില്‍ തുടരും.
സ്റ്റേറ്റ് സെക്യൂരിറ്റി കോടതിയിലാണ് വിചാരണ. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴിയെടുക്കലാണ് ജഡ്ജി ഫലാഹ് അല്‍ ഹാജി അടുത്തയാഴ്ചയിലേക്ക് മാറ്റിയത്.
ഹമദ് മുഹമ്മദ് റഹ്മ അല്‍ ശംസി, മുഹമ്മദ് ജാസിം ദാര്‍വിഷ് എന്നീ പ്രതികള്‍ രാജ്യത്തു നിന്ന് കടന്നുകളഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇവരെ കണ്ടെത്തി രാജ്യത്ത് എത്തിക്കണം. കോടതിയില്‍ ഹാജരാക്കപ്പെട്ട 85 സംഘാംങ്ങളില്‍ 12 പേര്‍ സ്ത്രീകളാണ്. ഇവരെ ആരോഗ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. അല്‍ വത്ബ, അല്‍ സദര്‍ തടവറയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സാമൂഹിക സംഘടനകളുടെ ആറ് പ്രതിനിധികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.