‘നിര്‍ഭയ്’ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു

Posted on: March 12, 2013 1:04 pm | Last updated: March 12, 2013 at 2:15 pm

Nibhay-Cruise-Missile

ബാലസോര്‍ (ഒഡീഷ): ഇന്ത്യ തദ്ദേശീയമായി വിക്ഷേപിച്ച ആദ്യ സബ്‌സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു.ഒഡീഷയിലെ ചാന്ദിപൂര്‍ വിക്ഷേപണത്തറയില്‍നിന്നും രാവിലെ 11.54നായിരുന്നു വിക്ഷേപണം.മിസൈലിന്റെ ഗതി മാറി പോവുകയായിരുന്നു.എന്നാല്‍ മിസൈല്‍ പരീക്ഷണം ഭാഗിക വിജയമായിരുന്നു എന്ന് ഡി ആര്‍ ഡി ഒ വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകള്‍ പരപ്പില്‍ വെച്ച് ദിശമാറിയ മിസൈല്‍ ശാസ്ത്രജ്ഞര്‍ നിര്‍വീര്യമാക്കുകയായിരുന്നു.ഇരുപത്തഞ്ചോളംശാസ്ത്രജ്ഞര്‍ 2007 മുതല്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഫലമായാണ് 1000 കിലോ മീറ്റര്‍ ദൂരപരിധി സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുത്തത്.

മിസൈല്‍ വിക്ഷേപണത്തിന്റെ സമയത്ത് വിക്ഷേപണത്തരറയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റലവിലുള്ള 453 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.