പാക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കും

Posted on: March 8, 2013 8:29 pm | Last updated: March 8, 2013 at 8:29 pm
SHARE

parvez ashrafന്യൂഡല്‍ഹി; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വേസ് അഷ്‌റഫിന്റെ അജ്മീര്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗ അധികൃതര്‍. ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തില്‍ പാക്ക് പ്രധാനമന്ത്രി അപലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ പാക്ക്‌സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. രാഷ്ട്രനേതാക്കള്‍ ദര്‍ഗ സന്ദര്‍ശിക്കുമ്പോള്‍ അജ്മീറിലെ ആത്മീയ നേതാവ് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന പാരമ്പര്യമുണ്ട്. ശനിയാഴ്ച ദര്‍ഗ സന്ദര്‍ശിക്കാനെത്തുന്ന പാക്ക് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എതിര്‍പ്പുമായി ദര്‍ഗ അധികൃതര്‍ എത്തുന്നത്. നയതന്ത്ര ചട്ട പ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലില്‍ പാക്ക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയും ദര്‍ഗ സന്ദര്‍ശിച്ചിരുന്നു.