കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അഞ്ച് മലയാളികളെ മോചിപ്പിച്ചു

Posted on: March 8, 2013 3:23 pm | Last updated: March 8, 2013 at 7:28 pm

piratesന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ അഞ്ച് മലയാളികളെ മോചിപ്പിച്ചു. ദുബൈ ആസ്ഥാനമായ റോയല്‍ ഗ്രേസ് കപ്പലിലെ തൊഴിലാളികളെയാണ് മോചിപ്പിച്ചത്. മിഥുന്‍, സ്റ്റാന്‍ലി, ഡിബിന്‍ ഡേവിസ്, അര്‍ജുന്‍, മനേഷ് എന്നിവരാണ് ക
ടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിതരായത്. ഇവരെ ഒമാനിലേക്ക് കൊണ്ടുവരുന്നതായാണ് വിവരം. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്നു. ഇന്ത്യയില്‍ തടവിലുള്ള കടല്‍ക്കൊള്ളക്കാരെ മോചിപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.