അമേരിക്കക്കാരുടെ ഇഷ്ട രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം

Posted on: March 8, 2013 12:10 pm | Last updated: March 8, 2013 at 12:12 pm
SHARE

M_Id_112248_India_US_flagവാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനം ഇന്ത്യക്ക്. ഇഷ്ടമില്ലാത്ത രാജ്യങ്ങളില്‍ ഇറാനും കൊറിയക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
അമേരിക്കയില്‍ നടത്തിയ ഗ്യാലപ് പോളില്‍ പങ്കെടുത്ത പത്തില്‍ ഏഴ് പേരും ഇന്ത്യയെ ഇഷ്ടപ്പെടുന്നവരാണ്. കാനഡ, ബ്രിട്ടണ്‍, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യക്ക് തൊട്ടുമുന്നിലുള്ള രാജ്യങ്ങള്‍. അമേരിക്കയുമായി അടുത്ത ബന്ധമുള്ള ഇസ്‌റാഈലിന് ഏഴാം സ്ഥാനമാണ് ലഭിച്ചത്.

52 ശതമാനം അമേരിക്കക്കാരും ചൈനയെ ഇഷ്ടമല്ലാത്ത രാജ്യത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.