ഹൈദരാബാദ് സ്‌ഫോടനം: മരണം പതിനേഴായി

Posted on: March 7, 2013 9:07 am | Last updated: March 7, 2013 at 12:08 pm
SHARE

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രവി (25) ഇന്നലെ രാത്രിയാണ് മരിച്ചത്. നേരത്തെ പതിനാറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 21ന് ദില്‍സുഖ് നഗറില്‍ ഐ ഇ ഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.