ഷാവേസ്: വെല്ലുവിളിയുടെ സമയമെന്ന് യു എസ്

Posted on: March 6, 2013 6:57 am | Last updated: March 8, 2013 at 9:28 am

chavez (1)

വാഷിംഗ്ടണ്‍: ഷാവേസിന്റെ നിര്യാണത്തില്‍ ആഗോള രാഷ്ട്രങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. വെല്ലുവിളിയുടെ സമയം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. വെനിസ്വേലന്‍ ജനതക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത അമേരിക്ക ജനാധിപത്യ ശ്രമങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു.
ഷാവേസിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ക്രിസ്റ്റീനയും അവരുടെ അന്തരിച്ച ഭര്‍ത്താവ് നെസ്റ്റര്‍ കിച്ച്‌നറും ഷാവേസിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.
പെറുവില്‍ ഷാവേസിനോടുള്ള ആദരസൂചകമായി കോണ്‍ഗ്രസ് ഒരു മിനുട്ട് മൗനമാചരിച്ചു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാല്‍സ് വെനസ്വേലയിലേക്ക് തിരിച്ചിട്ടുണ്ട്.
ചിലി, ഇക്കൊഡോര്‍ സര്‍ക്കാറുകളും ഷാവേസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.