ബംഗ്ലാദേശില്‍ സംഘര്‍ഷം തുടരുന്നു; നാല് മരണം

Posted on: March 3, 2013 12:08 pm | Last updated: March 4, 2013 at 3:19 pm
SHARE

_66171751_017384330ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവിനെ വധശിക്ഷക്ക് വിധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. ഇന്ന് നാല് പേരാണ് പ്രതിഷേധങ്ങള്‍ക്കിടെ മരിച്ചത്. 1971ലെ ബംഗ്ലാദേശ് സ്വതന്ത്യ സമരകാലത്ത് മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവ് ധല്‍വാര്‍ ഹുസൈന്‍ സയ്യിദിയെ വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് ഇന്ന് നാല് പേര്‍ മരിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് നാല് പേര്‍ മരിച്ചത്. ഇതോടെ നാല് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 45 ആയി.
കൊലപാതകം, ബലാത്സംഗം, തീവെപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സയ്യിദിയെ വധശിക്ഷക്ക് വിധിച്ചത്.

സ്വാതന്ത്ര്യസമരത്തിനിടെയുണ്ടായ യുദ്ധക്കുറ്റം ആരോപിച്ച് നല്‍കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. അബുല്‍ കലാം ആസാദിനാണ് നേരത്തെ വധശിക്ഷ ലഭിച്ചത്. ജമാഅത്തെ ഇസ്‌ലാമി നേതാവായ അബ്ദുല്‍ ഖാദര്‍ മുല്ലയെ ഈ മാസം ആദ്യം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. മുല്ലക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് സയ്യിദിന് വധശിക്ഷ നല്‍കിയത്.