ഡല്‍ഹി സ്‌കൂള്‍ പീഡനം: സംഘര്‍ഷാവസ്ഥ തുടരുന്നു

Posted on: March 1, 2013 7:29 pm | Last updated: March 2, 2013 at 3:05 pm
SHARE

stop_the_violenceന്യൂഡല്‍ഹി:  ഡല്‍ഹിയിലെ മുനിസിപ്പല്‍ സ്‌കൂളില്‍ ഏഴുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി കടന്നുപോകുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞുവെക്കുന്നുണ്ട്. പൊലിസിനെതിരെയുണ്ടായ കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ ജനരോഷത്തെത്തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴു വയസ്സുള്ള കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്. രണ്ട് അധ്യാപകരടക്കം സ്‌കൂളിലെ മൂന്ന് ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്തു.

പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ട്.
സംഭവം ഇന്നലെയാണ് നടന്നതെങ്കിലും ഇന്ന് രാവിലെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സ്‌കൂള്‍ സമയത്ത് സ്‌കൂളിനുള്ളില്‍ തന്നെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.