Connect with us

Business

പൊതു തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിദംബരത്തിന്റെ ബജറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യവര്‍ക്കാരെ നിരാശരാക്കി പൊതു തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി. ചിദംബരം തന്റെ 8ാം പൊതുബജറ്റ് അവതരിപ്പിച്ചു. വനിതാ സുരക്ഷ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വനിതകള്‍ക്കും യുവജനങ്ങള്‍ക്കും മുന്തിയ പരിഗണന ബജറ്റില്‍ ലഭിച്ചു. ബജറ്റ് ചെലവവ് 16,65297 കോടിയും പദ്ധതിച്ചെലവ് 555322 കോടിയുമാണെന്ന് ചിദംബരം അറിയിച്ചു. കാര്‍ഷി മേഖലക്ക് പ്രത്യക പരിഗണന ബജറ്റില്‍ ലഭിച്ചു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടി

 

സര്‍വ ശിക്ഷാ അഭിയാന് 2700 കോടി

 

ആരോഗ്യമന്ത്രാലയത്തിന് 37330 കോടി

 

ആയുര്‍വേദം, ആയുര്‍വേദം, യൂനാനി, സിദ്ധ, ഹോമിയോ വിഭാഗങ്ങള്‍ക്ക് 1069 കോടി

 

ഉച്ചഭക്ഷണത്തിന് 13000 കോടി

 

ന്യൂനപക്ഷക്ഷേമത്തിന് 3000 കോടി

 

കേരകര്‍ഷകര്‍ക്ക് 75 കോടി

 

വിദേശത്തുനിന്ന് വരുന്ന സ്ത്രീകള്‍ക്ക് ഒരു ലക്ഷത്തിന്റെയും പുരുഷന്‍മാര്‍ക്ക് 50000 ത്തിന്റെയും സ്വര്‍ണം കൊണ്ടുവരാം

 

ഭവനവായ്പക്ക് നികുതിയിളവ്

 

നീര്‍ത്തടപദ്ധതിക്ക് 5387 കോടി

 

വനിതാക്ഷേമത്തിന് 200 കോടി

 

വിദ്യാഭ്യാസ സെസ് തുടരും

 

റോഡുവികസനത്തിന് റെഗുലേറ്ററി അതോറിറ്റി

 

ഖാദി, കയര്‍ മേഖലക്ക് 850 കോടി

 

തൂത്തുക്കുടിയില്‍ 7500 കോടിയുടെ തുറമുഖം

 

കൃഷിക്ക് 27049 കോടി

 

പ്രതിരോധമേഖലക്ക് വിഹിതം കൂടി

 

കൃഷി വികാസ് യോജനക്ക് 9954 കോടി 1

 

400 പുതിയ ജന്റം ബസുകള്‍

 

കാര്‍ഷിക ഗവേഷണത്തിന് 3415 കോടി

 

സെറ്റ് ടോപ് ബോക്‌സുകള്‍ക്ക് വില കൂടും

 

ആഡംബര കാറുകളുടെയും ആഡംബര
ബൈക്കുകളുടെയും വില കൂടും

 

2000 രൂപയില്‍ കൂടുതല്‍ വിലയുള്ള മൊബൈല്‍ ഫോണിന് വില കൂടും

 

പുകയില ഉല്‍പന്നങ്ങള്‍ക്ക് വില കൂടും

 

മാര്‍ബിളിന് വില കൂടും