Connect with us

Business

വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റവുമായി സി കെ റാഹേല്‍

Published

|

Last Updated

സി കെ റാഹേല്‍

ദോഹ: പ്രവാസി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സുപ്രധാന സംഭവങ്ങളും നാഴികക്കല്ലുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷിക്കുവാനും ഉപയോഗിക്കുവാനും സഹായകമായ വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റവുമായി സി .കെ. റാഹേല്‍ രംഗത്ത്. വിവിധ പ്രൊജക്ടുകള്‍, ഡോക്യൂമെന്റുകള്‍, പരിപാടികള്‍ എന്നിവ വിഷ്വല്‍ ഫോര്‍മാറ്റിലേക്ക് മാറ്റി സൂക്ഷിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യായാണ് വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം. ഇപ്രകാരം വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റത്തിലേക്ക് പകര്‍ത്തപ്പെട്ട പരിപാടികളും പ്രൊജക്ടുകളും ഡോക്യുമെന്റുകളുമെല്ലാം പ്രിന്റ് വിഷ്വല്‍ മീഡിയകളിലൂടെയും സൈബര്‍ സംവിധാനത്തിലൂടെയും വേഗത്തില്‍ മനസ്സിലാക്കുവാനും റഫറന്‍സ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും. സംഘനകളുടെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിഷ്വലായി മോണിട്ടര്‍ ചെയ്യുന്നതിനും ആവശ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിച്ച് മെച്ചപ്പെടുത്തുന്നതിനും ഈ സംവിധാനം സഹായിക്കുന്നു. ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും വ്യാപാര സ ്ഥാപനങ്ങള്‍ക്കും അനായാസവും കാര്യക്ഷമവുമായ വിശകലനകത്തിനും വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം ഏറെ പ്രയോജനകരമാണ്.

ടെക്‌നോളജിയുടെ അനന്ത സാധ്യതകളെ മാനവരാശിയുടെ നന്മക്കും പുരോഗതിക്കുമെന്ന പോലെ സാമൂഹ്യ ജീവിതത്തിന്റെ നൂലിഴകളെ ശക്തമായി കോര്‍ത്തിണക്കുവാനും സഹായമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ സഹായക്കുകയാണ് വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം നടപ്പാക്കുന്നതിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ഗ്‌ളോബല്‍ ഫോറം ഉപാധ്യക്ഷയുമായ സി കെ റാഹേല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest