ഇന്ധനവില കൂട്ടണം; സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റില്‍ വെച്ചു

Posted on: February 27, 2013 1:43 pm | Last updated: February 27, 2013 at 6:27 pm

_Chidambaramന്യൂഡല്‍ഹി; 2012-13 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് സാമ്പത്തിക സര്‍വ്വേ ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ വെച്ചു. ഇന്ധനവില ഇനിയും കൂട്ടണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. അന്താരാഷ്ട്ര വിലക്ക് അനുസരിച്ച് ഡീസല്‍,പാചകവാതക വില ഉയര്‍ത്തണമെന്ന് സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു. സബ്‌സിഡികള്‍ വെട്ടിക്കുറക്കേണ്ടത് അത്യാവശ്യമാമെന്നും സര്‍വ്വേയില്‍ പറയുന്നു.അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.1ശതമാനത്തിനും 6.7ശതമാനത്തിനുമിടയിലായിരിക്കും. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചുശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാനാവുകയുള്ളൂ.സ്ത്രീ പുരുഷ അനുപാതത്തില്‍ മുന്നില്‍ നില്‍ക്കുന്നത്് കേരളമാണ്.തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ളത് കേരളവും ബീഹാറുമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ ഏറ്റവും കുറവ് ഗുജറാത്തിലുമാണ്.