എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മണിയുടെ ഹര്‍ജി തള്ളി

Posted on: February 27, 2013 12:32 pm | Last updated: March 12, 2013 at 3:39 pm

MM-Mani-
ന്യൂഡല്‍ഹി;ഏറെ വിവാദമായ മണക്കാട് പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം.മണി നല്‍കിയഹര്‍ജി സുപ്രീം കോടതി റദ്ദാക്കി. കേസിലിപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാല്‍ കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമായിരുന്നു മണി ആവശ്യപ്പെട്ടത്.  കേരള ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് മണി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. സുപ്രീംകോടതി തള്ളിയതിനെതുടര്‍ന്ന് എം.എം.മണിക്കെതിരായ കേസ് നടപടി തുടരും.