നയം മാറ്റിയാല്‍ മുന്നണിയിലെടുക്കുന്നത് ആലോചിക്കുമെന്ന് വൈക്കം വിശ്വന്‍

Posted on: February 27, 2013 8:29 am | Last updated: April 1, 2013 at 8:06 am

കോട്ടയം: കെ എം മാണി നയം മാറ്റുന്ന അവസ്ഥ ഉണ്ടായാല്‍ മുന്നണിയില്‍ എടുക്കുന്നത് ആലോചിക്കാമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫിന്റെ നയപരിപാടി അംഗീകരിച്ചു വരുന്നവരെ സ്വീകരിക്കും. എന്നാല്‍, ബി ജെ പിയോ കോണ്‍ഗ്രസോ വന്നാല്‍ സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.