Connect with us

Sports

ഇന്ത്യയുടെ വിജയരഹസ്യം

Published

|

Last Updated

ചെന്നൈ: ധോണിയുടെ ഡബിള്‍ സെഞ്ച്വറിയാണ് മത്സരഗതി മാറ്റിമറിച്ചതെന്ന് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. അവര്‍ എല്ലാ അര്‍ഥത്തിലും ഓസീസിനെ പിന്തള്ളി. പ്രത്യേകിച്ച് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ഏറെ മികച്ചതായിരുന്നു. എങ്കിലും ധോണിയാണ് ഗതി മാറ്റിയത്- ക്ലാര്‍ക്ക് മത്സരശേഷം മാധ്യമകൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
ധോണിയുടെ ഇന്നിംഗ്‌സ് പോലെ പ്രധാനപ്പെട്ടതാണ് രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ പ്രകടനം. ഒന്നാമിന്നിംഗ്‌സില്‍ ഏഴ് വിക്കറ്റും രണ്ടാമിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റും അശ്വിന്‍ സ്വന്തമാക്കി. ധോണി, കോഹ്‌ലി, അശ്വിന്‍ ത്രയങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ വിജയത്തില്‍ പ്രവര്‍ത്തിച്ചത്. എതിരാളിയുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതില്‍ തന്റെ ടീം പരാജയപ്പെട്ടുവെന്നും ക്ലാര്‍ക്ക് സമ്മതിച്ചു. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായി ഇന്ത്യയെ നേരിട്ട ആസ്‌ത്രേലിയന്‍ തന്ത്രം വിമര്‍ശിക്കപ്പെട്ടെങ്കിലും ക്ലാര്‍ക്ക് പ്രതികരിച്ചില്ല. മാത്രമല്ല, രണ്ടാം ടെസ്റ്റില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചുമില്ല.
ടെസ്റ്റില്‍ പരാജയപ്പെടുന്ന ടീമിന്റെ ക്യാപ്റ്റന്‍ പിച്ചിനെ കുറ്റപ്പെടുത്തി തടി രക്ഷിക്കുന്ന പതിവുണ്ട്. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കര്‍ക്ലാര്‍ക്ക് വിഭിന്നനാണ്. ചെപ്പോക്കിലെ പിച്ചിനെ കുറിച്ച് നല്ലത് മാത്രമാണ് ക്ലാര്‍ക്ക് പറഞ്ഞത്. രണ്ടിന്നിംഗ്‌സിലും ബാറ്റ്‌സ്മാന്‍മാരെ തുണച്ചു.

Latest