എസ് എസ് എഫ് 40-ാംവാര്‍ഷികം ആര്‍ ഇ സി പ്രവര്‍ത്തകരുടെ രണ്ടാള്‍ പ്രകടനം ശ്രദ്ധേയമായി

Posted on: February 27, 2013 6:34 am | Last updated: March 14, 2013 at 12:33 pm

കോട്ടക്കല്‍: എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആര്‍ ഇ സി പ്രവര്‍ത്തകരുടെ രണ്ടാള്‍ പ്രകടനം ശ്രദ്ധേയമായി.
ഷാര്‍ജ മദാം ആര്‍ ഇ സി ചെയര്‍മാന്‍ ആരിഫ് പുത്തന്‍തെരു, കണ്‍വീനര്‍ ഖമറുദ്ദീന്‍ കോഡൂര്‍ എന്നിവരാണ് എറണാകുളത്ത് നടക്കുന്ന സമ്മേളന പ്രചാരണത്തിന് ടൗണുകളില്‍ പുത്തന്‍ പ്രകടനവുമായി രംഗത്തുള്ളത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 40 ടൗണുകളിലാണ് മുന്‍ ഫിതിയതു സദാദ് അംഗങ്ങള്‍ പ്രകടനം നടത്തുന്നത്. തിരൂര്‍ ടൗണിലാണ് ആദ്യ പ്രകടനം നടത്തിയത്. മദീന മഖ്ദൂമില്‍ നിന്നായിരുന്നു തുടക്കം. ഇന്നെലെ കോട്ടക്കല്‍ ടൗണില്‍ രണ്ട് പേര്‍ നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
എസ് എസ് എഫ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സമ്മേളന പ്രമേയവും സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാഖ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. നേരത്തെ കോഴിക്കോട് ടൗണിലും രണ്ടാള്‍ പ്രകടനം നടത്തി. സമ്മേളനത്തിന് മുമ്പ് സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളില്‍ പ്രകടനം നടത്തി എറണാകുളത്ത് സമാപിക്കും.