യു.ഡി.എഫില്‍ നിന്ന് ആരും പുറത്തേക്ക് പോകില്ല: ഉമ്മന്‍ചാണ്ടി

Posted on: February 26, 2013 8:56 pm | Last updated: February 26, 2013 at 8:56 pm

oommen chandlതിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് ആരെങ്കിലും പുറത്തു പോവുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐക്യമുന്നണികൂടുതല്‍ ഐക്യത്തോടെ മുന്നോട്ട്‌പോവും. മുന്നണിയില്‍ നിന്ന് ഒരില പോവും അനങ്ങില്ല. ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകും. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.