രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു

Posted on: February 26, 2013 6:59 pm | Last updated: February 28, 2013 at 4:10 pm

Indian-Rupees_lawisgreekമുംബൈ; വിദേശ നാണ്യ പിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു.ബാങ്കുകളും,കയറ്റുമതിക്കാരും കൂടുതല്‍ ഡോളര്‍ വാങ്ങിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഡോളറിന് പുറമെ മറ്റു കറന്‍സികള്‍ക്കെതിരെയുള്ള രൂപയുടെ മൂല്യവും താഴ്ന്നിട്ടുണ്ട്.ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ ഡോളറിനെതിരായ രൂപയുടെ മൂല്യം 19 പൈസ താഴ്ന്ന് 54.05/06 എന്ന നിലയിലെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും വലിയ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 31പൈസ ഉയര്‍ന്ന് 53.86/87 എന്ന നിലയിലായിരുന്നു.ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും രൂപയെ ബാധിച്ചിട്ടുണ്ട്.