തലസ്ഥാനത്ത് പൈപ്പ് പൊട്ടിയസംഭവം : ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: February 25, 2013 7:52 pm | Last updated: February 27, 2013 at 2:06 pm

oommen chandlതിരുവനന്തപുരം; തിരുനന്തപുരം നഗരത്തിലെ നാലിടങ്ങളില്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. ആറ്റുകാല്‍ പ്രദേശത്തേക്കുള്ള ജലവിതരണം മുടങ്ങില്ലെന്നും പൊട്ടിയ പൈപ്പില്‍ നിന്നല്ല ആറ്റുകാലിലേക്ക് വെള്ളം എത്തിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇതു മൂലം അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കുള്ള പമ്പിംഗ് നിര്‍ത്തിവെച്ചു.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി സഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ജല വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 20 മണിക്കൂര്‍ വരെ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ നിയോഗിച്ചതായും അദ്ധേഹം പറഞ്ഞു.