Connect with us

Kerala

സി പി എം അഖിലേന്ത്യാ ജാഥ തുടങ്ങി

Published

|

Last Updated

കന്യാകുമാരി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി പി എം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജാഥക്ക് കന്യാകുമാരിയില്‍ പ്രൗഢമായ തുടക്കം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജാഥാ ക്യാപ്റ്റന്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കന്യാകുമാരി ജില്ലയിലെയും സമീപ ജില്ലകളിലെയും പ്രവര്‍ത്തകര്‍ ചടങ്ങിനെത്തി. ജാഥാംഗങ്ങളായ കെ വരദരാജന്‍, എം എ ബേബി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വി ശ്രീനിവാസ് റാവു, കേന്ദ്ര കമ്മിറ്റി അംഗം സുധ സുന്ദരരാമന്‍ എന്നിവര്‍ ജാഥയെ നയിച്ചു. തുടര്‍ന്ന്, ആദ്യ സ്വീകരണകേന്ദ്രമായ നാഗര്‍കോവിലില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.

സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ആവശ്യമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടമാണ് ജാഥയുടെ സന്ദേശം.
ഇന്ന് രാവിലെ 11ന് കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. മൂന്ന് മണിക്ക് ആറ്റിങ്ങലില്‍ സ്വീകരണം നല്‍കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലി ആറ്റിങ്ങല്‍ മാമം മൈതാനത്ത് നടക്കും. തുടര്‍ന്ന് വൈകിട്ട് കൊല്ലത്ത് തിങ്കളാഴ്ചത്തെ പര്യടനം സമാപിക്കും. തിരുവനന്തപുരം, കൊല്ലം എന്നിവ കൂടാതെ ആറു ജില്ലകളില്‍ ജാഥ പ്രയാണം നടത്തും.

Latest