പാരസ്പര്യം

Posted on: February 24, 2013 7:42 am | Last updated: February 24, 2013 at 7:42 am

ഗള്‍ഫില്‍ തദ്ദേശീയര്‍ വിദേശികളെ എങ്ങിനെ നോക്കിക്കാണുന്നുവെന്നും വിലയിരുത്തുന്നുവെന്നും പലരും ആലോചിക്കാറില്ല. വികസനക്കുതിപ്പിന് അനിവാര്യമായത് കൊണ്ടാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ വിദേശീയരെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നത്. അതേസമയം, തദ്ദേശീയരുടെ സംസ്‌കാരത്തിന് ആഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ വിദേശികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഭരണകൂടങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അത് ന്യായവുമാണ്. ഓരോ രാജ്യത്തിനും സവിശേഷമായ സംസ്‌കാരവും രാഷ്ട്രീയവും ഭാഷയും ജീവിത രീതികളുമുണ്ട്. അവ അടിച്ചേല്‍പ്പിക്കാന്‍ വിദേശികള്‍ ശ്രമിക്കുന്നത് ഉചിതമല്ല. അക്കാര്യത്തില്‍ ജാഗ്രത കാട്ടേണ്ടത് വിദേശികളാണ്.
യു എ ഇയുടെ രാഷ്ട്രീയ വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ഈജിപ്തില്‍ നിന്നുള്ള ചിലര്‍ ശ്രമിച്ചത് അക്ഷന്തവ്യമായ അപരാധം. ഈജിപ്തില്‍ നിന്ന് തീര്‍ത്തും ഭിന്നമായ സംസ്‌കൃതിയാണ് യു എ ഇയിലേത്. ജനങ്ങളുടെ പുരോഗതിയിലും ലോകത്തിന്റെ മൊത്തം വികസനത്തിലും താത്പര്യമുള്ള ഭരണകൂടമാണ് ഇവിടെയുള്ളത്. ജനങ്ങളെ എങ്ങിനെ ഭരിക്കണമെന്ന് യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും യു എ ഇയുടെ പ്രഥമ പ്രധാനമന്ത്രി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമും മാതൃക കാട്ടിയിട്ടുണ്ട്. അവരുടെ മഹത്തായ പാത പിന്‍പറ്റുന്നവരും ആധുനിക ജനാധിപത്യ മാര്‍ഗങ്ങളെ കുറേയെങ്കിലും അംഗീകരിക്കുന്നവരുമാണ് നിലവിലെ ഭരണാധികാരികള്‍.
ഈജിപ്തില്‍ പുതുതായി രംഗത്തുവന്ന ഭരണകൂടം എന്തായിത്തീരുമെന്ന് യാതൊരു ഉറപ്പുമില്ല. വികാരജീവികളുടെ വേലിയേറ്റത്തില്‍ ഒരു വിപ്ലവം നടന്നതിനു ശേഷം അവതരിപ്പിച്ച സര്‍ക്കാറിന് ജനങ്ങളുടെ ദാരിദ്രം മാറ്റാന്‍ കെല്‍പുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
ശേഷം പേജ് അഞ്ച്