സ്വവര്‍ഗ വിവാഹ നിരോധനം പിന്‍വലിക്കണം: ഒബാമ ഭരണകൂടം

Posted on: February 24, 2013 7:35 am | Last updated: February 24, 2013 at 3:10 pm

OBAMAവാഷിംഗ്ടണ്‍: വിവാഹവുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിച്ച് സ്വവര്‍ഗ്ഗ വിവാഹ നിരോധം റദ്ദാക്കണമെന്ന് യു എസ് സുപ്രീം കോടതിയോട് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ആവശ്യമുന്നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗ വിവാഹം നിരോധിച്ച് കൊണ്ട് 1996ല്‍ ഇറക്കിയ നിയമം ഭേദഗതി ചെയ്യാനാണ് സുപ്രിം കോടതിയോട് ഒബാമ ഭരണ കൂടം ആവശ്യപ്പെട്ടത്.