സമസ്ത ജില്ലാ പണ്ഡിത മുബാഹസ സമാപിച്ചു

Posted on: February 24, 2013 6:49 am | Last updated: February 24, 2013 at 11:49 pm

മഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്‍മാര്‍ക്കു വേണ്ടി നടത്തിയ മുബാഹസ സമാപിച്ചു. മുബാഹസയില്‍ മൗലിദുകളുടെ ഉള്ളടക്കം എന്ന വിഷയം ചര്‍ച്ച ചെയ്തു.
സയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് പ്രാര്‍ഥന നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കൊളത്തൂര്‍ അലവി സഖാഫി വിഷയാവതരണം നടത്തി. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, സൈതലവി ദാരിമി ആനക്കയം, കെ പി സൈതലവി ബാഖവി കോട്ടക്കല്‍, ഇസ്മാഈല്‍ ബാഖവി, അബ്ദുറഷീദ് ബാഖവി, ഹംസകോയ ബാഖവി മൂന്നിയൂര്‍, ഇബ്‌റാഹിം ബാഖവി മേല്‍മുറി ചര്‍ച്ചയില്‍ പങ്കെടുത്തു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ സ്വാഗതവും ടി പി മുഹ്മുദ് ഫൈസി നന്ദിയും പറഞ്ഞു.