പൂവാല സംഘത്തെ പ്രതിരോധിച്ച അമൃതക്കെതിരെ കേസ്

Posted on: February 19, 2013 11:53 am | Last updated: February 19, 2013 at 11:53 am

തിരുവന്തപുരം: പൂവാല സംഘത്തെ പ്രതിരോധിച്ച അമൃതക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചിയൂര്‍ ഒന്നാം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഐ.ടി അറ്റ് സ്‌കൂള്‍ പ്രൊജക്ടില്‍ ദിവസ വേദനത്തിന് ജോലി ചെയ്യുന്ന അനൂപാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ വഴിയോര ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന അമൃതയേയും കുടുംബത്തെയും അശ്ലീലം കലര്‍ന്ന ഭാഷയില്‍ യുവാക്കള്‍ കമന്റടിച്ചു. ചോദ്യം ചെയ്തപ്പോള്‍ അമൃതയുടെ അച്ഛനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമൃത ഇവരെ നേരിട്ടത്്. കേസിലെ പ്രതികളായ ഡ്രൈവര്‍ അനൂപ്, മനോജ് എന്നിവരെ സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.