പരീക്ഷാ ഭവന് മൂക്കിന് താഴെ ചോദ്യ പേപ്പര്‍ എത്തിയില്ല; വിദ്യാര്‍ഥികള്‍ വലഞ്ഞു

Posted on: February 19, 2013 9:29 am | Last updated: February 19, 2013 at 9:29 am

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഇന്നലെ നടന്ന പരീക്ഷകള്‍ക്ക് ചോദ്യ പേപ്പര്‍ എത്താന്‍ ഒരു മണിക്കൂറോളം വൈകി. വിദ്യാര്‍ഥികള്‍ വലഞ്ഞു.
കാലിക്കറ്റ് സര്‍വകലാശല ഒന്നാം സെമസ്റ്റര്‍ എം എ മലയാളം, സംസ്‌കൃതം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, ഫോക്‌ലോറ്, ഫിലോസഫി, കമ്പാരറ്റീവ് ലിറ്ററേച്ചര്‍ എന്നീ പരീക്ഷകളുടോ ചോദ്യ പേപ്പറുകളാണ് ഒരു മണിക്കൂറോളം വൈകിയത്. ഇന്നലെ ഉച്ചക്ക് 1.30ന് നടത്താനിരുന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ 2.30നാണ് എത്തിയത്. കഴിഞ്ഞ 15ന് നടത്താനിരുന്ന പരീക്ഷകള്‍ 18 ലേക്ക് മാറ്റിയതാണ്. പരീക്ഷാഭവനില്‍ നിന്ന് 100 മീറ്റര്‍ അടുത്താണ് ഭാഷാ വിഭാഗം. എന്നിട്ടും ചോദ്യ പേപ്പര്‍ വൈകിയത് വിദ്യാര്‍ഥികളെ ക്ഷുഭിതരാക്കി.