ചര്‍ച്ച പരാജയം; പണിമുടക്കില്‍ മാറ്റമില്ല

Posted on: February 18, 2013 10:37 pm | Last updated: February 23, 2013 at 7:35 pm

ന്യൂഡല്‍ഹി: നാളെ അര്‍ധരാത്രി മുതല്‍ ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ മാറ്റമില്ല. പണിമുടക്ക് ഒഴിവാക്കുന്നതിനായി ട്രേഡ് യൂനിയന്‍ നേതാക്കളും കേന്ദ്ര മന്ത്രിതല സമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജപ്പെട്ട സാഹചര്യത്തിലാണിത്. പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ചര്‍ച്ച പരാജയപ്പെടാനിടയാക്കിയത്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളള്‍ക്കെതിരെയാണ് പണിമുടക്ക്.