ദുബായ് ഗോള്‍ഡ് സൂക്ക് പുതിയ ഭാവത്തില്‍

Posted on: February 18, 2013 9:07 pm | Last updated: February 18, 2013 at 9:07 pm

മലപ്പുറം: ദുബായ് ഗോള്‍ഡ് സൂക്ക് ഇനി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരിലാവും അറിയപ്പെടുകയെന്നും ഡയമണ്ടിന്റെ ഏറ്റവും പുതിയ കളക്ഷനുകള്‍ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തിയതായും ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷോറൂമിന്റെ പുതിയ നാമകരണവും ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സ്വന്തമായി ഫാക്ടറിയും മൊത്ത വിപണന ശൃംഖലയുമുള്ള ദുബായ് ഗോള്‍ഡ് ആന്റ് ഡയമണ്ടിന് മലപ്പുറം, കൊണ്ടോട്ടി, ചെമ്മാട് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഈ മാസം പട്ടാമ്പിയിലും തുടര്‍ന്ന് വളാഞ്ചേരി, കോട്ടക്കല്‍, രാമനാട്ടുകര, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തനം തുടങ്ങും. ബെന്‍സര്‍ എന്ന പേരില്‍ ഡയമണ്ട് ആഭരണങ്ങള്‍ സ്വന്തമായി നിര്‍മിച്ച് ആഗോള വിപണി കീഴടക്കാനുള്ള ശ്രമം പുരോഗമിച്ചുവരികയാണെന്ന് ചെയര്‍മാന്‍ പി പി മുഹമ്മദ് അലി പറഞ്ഞു. കെ സലീം, യൂനുസ്, സിദ്ധീഖ് പനക്കല്‍, കെ പി ജബ്ബാര്‍, പി കെ മൂസ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.