Connect with us

Editors Pick

ടാറ്റയില്‍ നിന്നൊരു കരുത്തന്‍; വിസ്റ്റ ഡി90

Published

|

Last Updated

ടാറ്റയെന്നു കേട്ടാല്‍ കാര്‍ പ്രേമികള്‍ മുഖം ചുളിക്കുന്ന കാലമുണ്ടായിരുന്നു. ലോറിയും, ബസ്സും ഇറക്കി മാത്രം പരിചയ സമ്പത്തുള്ള ടാറ്റ കാര്‍ വ്യവസായത്തിലേക്ക് കടന്നപ്പോള്‍ സംഭവിച്ച ചില പോരായ്മകളായിരുന്നു അതിനു കാരണം. ഇന്ന് ആ അവസ്ഥ ഏറെക്കുറെ മാറിയിട്ടുണ്ട്. ടാറ്റയെ “പറയിപ്പിച്ച” ഇന്‍ഡിക്ക തന്നെ ഒടുവില്‍ ടാറ്റയെ രക്ഷിക്കുകയും ചെയ്തു.

1991ല്‍ ടാറ്റ സിയറയുമായാണ് ടാറ്റ കാര്‍ വിപണിയില്‍ ഇറങ്ങിയത്. ടാറ്റ എസ്റ്റേറ്റ്, ടാറ്റ സഫാരി, ടാറ്റ സുമോ, ഇന്‍ഡിക്ക, ഇന്‍ഡിക്ക വി ടു, നാനോ, വിസ്റ്റ, ആര്യ….. അങ്ങിനെയങ്ങിനെ ടാറ്റ പിന്നീട് ഒട്ടനവധി കാറുകള്‍ വിപണിയിലിറക്കി. വന്‍കിട വിദേശ ബ്രാന്‍ഡുകളോട് മത്സരിച്ച് ഇന്ത്യന്‍ ടച്ചുള്ള കാര്‍ നിര്‍മിക്കുന്നതില്‍ ടാറ്റ വിജയിച്ചുവെങ്കിലും കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ ടാറ്റക്ക് സാധിച്ചില്ല. ടൊയോട്ട, ഫോര്‍ഡ്, ഷെവര്‍ലേ തുടങ്ങിയവയുമായെല്ലാം മത്സരിക്കുമ്പോള്‍ പല പോരായ്മകളും ടാറ്റയെ തളര്‍ത്തി.
എന്നാല്‍ സാധാരണക്കാരന്റെ ഡീസല്‍ കാ

വിസ്റ്റ് ഡി 90യുടെ ഉള്‍വശം

വിസ്റ്റ് ഡി 90യുടെ ഉള്‍വശം

റായി ടാറ്റ പുറത്തിറക്കിയ സമ്പൂര്‍ണ ഇന്ത്യക്കാരനായ ഇന്‍ഡിക്ക വിപണി പിടിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍ അതും അധികകാലം നീണ്ടുനിന്നില്ല. മെയിന്റനന്‍സുകള്‍ തുടര്‍ക്കഥയായതോടെ ഇന്‍ഡിക്ക പ്രേമികളുടെ എണ്ണം കുറഞ്ഞു. അങ്ങിനെയാണ് ഇന്‍ഡിക്ക വിടു ഇറങ്ങുന്നത്. ആദ്യ എഡിഷന്റെ പോരായ്മകള്‍ തീര്‍ത്ത് ഇറക്കിയ വി ടു ടാറ്റക്ക് വീണ്ടും പുത്തനുണര്‍വ് നല്‍കി. ടാക്‌സിയായും പ്രൈവറ്റായും വി ടു നിരത്തില്‍ നിറഞ്ഞു. മൈലേജിന്റെ കാര്യത്തില്‍ കൂടി മുന്നിലെത്തിയതോടെ വി ടു വിന് ഉപഭോക്താക്കളുമേറി. എങ്കിലും ടാറ്റയെ കണ്ണടച്ചു വിശ്വസിക്കാന്‍ പലരും തയ്യാറായില്ലെന്നത് മറ്റൊരു സത്യം.

ആയിടക്കാണ് കൂടുതല്‍ ആഡംബരവും സൗകര്യവുമുള്ള ചെറുകാര്‍ ആഗ്രഹിക്കുന്ന വര്‍ക്കായി 2008ല്‍ ടാറ്റ ഇന്‍ഡിക്ക വിസ്റ്റ പുറത്തിറക്കിയത്. ഇന്‍ഡിക്കയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഇന്‍ഡിക്ക എന്ന പേര് നിലനിര്‍ത്തിതന്നെയായിരുന്നു വിസ്റ്റയുടെയും വരവ്. ടാറ്റയെ എതിര്‍ത്ത പലര്‍ക്കും വിസ്റ്റയെ തള്ളാനായില്ല. ഫിയറ്റിന്റെ ക്വാഡ്രാജെറ്റ്, സഫൈര്‍ എന്‍ജിനുകളാണ് വിസ്റ്റയെ കരുത്തനാക്കിയത്. എതിരാളികളുടേതിനേക്കാള്‍ കുറഞ്ഞ വിലക്ക് അവരുടേതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ വിസ്റ്റ നല്‍കിയതോടെ വില്‍പ്പനയും കുതിച്ചു.
ആ കുതിപ്പില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ടാറ്റ പുറത്തിറക്കിയ കരുത്തനാണ് വിസ്റ്റ ഡി 90. പ്രീമിയം ഹാച്ച് ബാക്ക് ഇനത്തില്‍പ്പെട്ട ഈ കാര്‍ ഇക്കഴിഞ്ഞ ജനുവരി 28നാണ് ടാറ്റ പുറത്തിറക്കിയത്. കാര്‍ നിര്‍മാണത്തില്‍ ടാറ്റ സ്വായത്തമാക്കിയ എല്ലാത്തിന്റെയും ആകെത്തുകയെന്നാണ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഡി 90യെ വിശേഷിപ്പിച്ചത്.
വേരിയബിള്‍ ജ്യോമെട്രി ടര്‍ബോ ചാര്‍ജറോടുകൂടിയ പരിഷ്‌കരിച്ച 1.3 ലിറ്റര്‍ ഫിയറ്റ് ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിനാണ് ഡി 90യുടെ ശക്തി. 4000 ആര്‍ പി എമ്മില്‍ 90 പി എസ് കരുത്തും 1750-3000 ആര്‍ പി എമ്മില്‍ 200 എന്‍ എം ടോര്‍ക്കും നല്‍കാന്‍ ഇവനാകും. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് വെറും 15.5 സെക്കന്‍ഡ്. മൈലേജിന്റെ കാര്യത്തിലുമുണ്ട് ഈ കരുത്ത്. 21.12 കിലോമീറ്റര്‍ /ലിറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇന്റീരിയലിലും എക്സ്റ്റീരിയലിലും ഒട്ടേറെ പുതുമകള്‍ ആവിഷ്‌കരിച്ചിട്ടുള്ള ഡി 90 ബേസിക് മോഡലായ എല്‍ എസ്/ജി എല്‍ എസ്, എല്‍ എക്‌സ്/ജി എല്‍ എക്‌സ്, വി ജി/ജി വി എക്‌സ്, ഡി 90 വി എക്‌സ്, ഡി 90 ഇസഡ് എക്‌സ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായി അഞ്ച് നിറങ്ങളില്‍ ലഭ്യമാകും. ബില്‍റ്റ് ഇന്‍ ഗ്ലോബല്‍ പൊസിഷ്യനിംഗ് സിസ്റ്റം, ടച്ച് സ്‌ക്രീനോടുകൂടിയ മള്‍ട്ടി മീഡിയ ഡി വി ഡി പ്ലെയര്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍ വരെ പെയര്‍ ചെയ്യാവുന്ന ബ്ലൂ ഫൈവ് ടെക്‌നോളജി ബ്ലൂടൂത്ത് സൗകര്യം, പൂര്‍ണമായും ഓട്ടോമാറ്റിക്കായ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യൂവല്‍ ടോണ്‍ ഇന്റീരിയര്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന െ്രെഡവിംഗ് സീറ്റ്, പവര്‍ വിന്‍ഡോ തുടങ്ങയവയാണ് ഡി 90യുടെ പ്രധാന സവിശേഷതകള്‍.
ഇന്‍ഡിക്കയുടെ ചെകിടടപ്പിക്കുന്ന ശബ്ദവും വിറയലുമൊന്നും ഡി 90ക്കില്ല എന്ന് പ്രതേ്യകം പറയേണ്ടിയിരിക്കുന്നു. കരുത്തുറ്റ സസ്‌പെന്‍ഷനും ആഡംബര പൂര്‍ണമായ ഇന്റീരിയല്‍ മികവും ഈ കാറിനെ ടാറ്റയുടെ മറ്റു വാഹനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നു. ഉന്നത നിലവാരമുള്ള ബ്രേക്കിങ് സംവിധാനവും ഇന്ധനക്ഷമതയും മികച്ച സസ്‌പെന്‍ഷനും വാഹനത്തെ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാക്കുന്നുവെന്നു ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് രഞ്ജിത് യാദവ് പറയുന്നു.
ഉയര്‍ന്ന മോഡലായ ഇസഡ് എക്‌സ് പ്ലസിന് 6.83 ലക്ഷമാണ് വില. വാറണ്ടി 2 വര്‍ഷം അല്ലെങ്കില്‍ 75000 കിലോമീറ്റര്‍. രാജ്യത്തുടനീളം മികച്ച ബുക്കിംഗാണ് ഡി 90ക്ക് ലഭിക്കുന്നത്.

 

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest