Kerala
കോഴിക്കോട് ഓടയില്‍ കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെടുത്തു
പുഷ്പ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോയ ഒരു സ്ത്രീയാണ് ഓടയില്‍ ഒരാള്‍ അകപ്പെട്ടതായി കണ്ടത്.
കോഴിക്കോട് | ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിവല്‍ രക്ഷപ്പെടുത്തി. കോഴിക്കോട് പുഷ്പ ജംഗ്ഷനു സമീപത്തെ ഓടയില്‍ കുടുങ്ങിയ ബംഗാള്‍ സ്വദേശിയായ അജയ് ഓറയോണിനെയാണ് ഓടയില്‍ നിന്ന് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പുഷ്പ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോയ ഒരു സ്ത്രീയാണ് ഓടയില്‍ ഒരാള്‍ അകപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് ബീച്ച് അഗ്‌നിരക്ഷാ നിലയത്തിലും ചെമ്മങ്ങാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് സ്ലാബ് വശത്തേക്ക് മാറ്റി യുവാവിനെ പുറത്തെടുക്കുകയായിരുന്നു. അജയ് ഓറയോണ്‍ എങ്ങനെയാണ് ഓടയ്ക്കുള്ളില്‍ പെട്ടുപോയതെന്ന കാര്യം വ്യക്തമല്ല. ഓടയില്‍ നിന്ന് പുറത്തെടുത്ത യുവാവിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി







