youth stabbed to death
മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് കൊല്ലപ്പെട്ടത്
ഇരിങ്ങാലക്കുട | മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് കുത്തേറ്റു.
വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് കൊല്ലപ്പെട്ടത്. മൂര്‍ക്കനാട് ആലുംപറമ്പിലാണ് സംഭവം.
ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. കുത്തേറ്റവരുടെ പരിക്കു ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
---- facebook comment plugin here -----