Connect with us

Kerala

ആലപ്പുഴയില്‍ യുവാവിനെ കനാലില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി

ബുധനാഴ്ച രാത്രി മഴയെ തുടര്‍ന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയില്‍ സുവിനെ നാട്ടുകാര്‍ കണ്ടിരുന്നു.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴയില്‍ യുവാവിനെ കനാലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ താമസിക്കുന്ന സുവിന്‍ സുരേന്ദ്രന്‍ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മഴയെ തുടര്‍ന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയില്‍ സുവിനെ നാട്ടുകാര്‍ കണ്ടിരുന്നു.

വ്യാഴാഴ്ച രാവിലെ ഹനുമാന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാല്‍ത്തീരത്ത് പഴ്‌സ്, ചെരുപ്പ്, മൊബൈല്‍, വസ്ത്രം എന്നിവ ആളുകള്‍ കണ്ടതിനെ തുടര്‍ന്ന് കൗണ്‍സിലറെ അറിയിച്ചു. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ നിന്നു സുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു.ഭാര്യ: സുജിത (നഴ്സ്). മക്കള്‍: അമേയ, അനാമിക.