Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കേസിലെ മുഖ്യപ്രതി ജയ്സണിനെ ആപ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനാണ് രാകേഷ് അരവിന്ദ്.

കേസിലെ മുഖ്യപ്രതി ജയ്സണിനെ ആപ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി തയ്യാറാക്കിയതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു

---- facebook comment plugin here -----

Latest